കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ ലക്ഷ്യം വച്ച് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി നടത്തിയ വിമർശനത്തിൽ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്. വിമർശനം ആരെക്കുറിച്ചാണെന്ന് അറിഞ്ഞാലേ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കൂവെന്നും തങ്ങളുടെ മുന്നില്‍ അങ്ങനെ ഒരു വിഷയം വന്നിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
പരാതി ഉണ്ടെങ്കില്‍ പരിശോധിക്കും. കോടിയേരിയുടെ കുടുംബം സിപിഐഎമ്മിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മിന്റെ ഉന്നത നേതൃത്വം അവഗണിക്കുന്നുവെന്നും കോടിയേരിയുടെ മരണശേഷം തങ്ങളെ നേതാക്കള്‍ തിരിഞ്ഞുപോലും നോക്കിയില്ലെന്നുമായിരുന്നു വിനോദിനിയുടെ വെളിപ്പെടുത്തൽ. താന്‍ ഉദ്ദേശിച്ചത് പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ കേരളത്തിലെ പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു നേതാവിനെക്കുറിച്ചാണെന്നും അവർ പറഞ്ഞിരുന്നു. പച്ചക്കുതിര മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വിമർശനം.